മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഈ വിധത്തില്‍

സമീപത്തെ പാലങ്ങളിലൂടെയും റോഡുകളിലൂടെയുമുള്ള ഗതാഗതം നിയന്ത്രിക്കും.

Update: 2019-09-26 11:33 GMT
Advertising

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ മാസ്റ്റർ പ്ലാൻ തയാറായി. സെപ്റ്റംബർ 29 ന് ഒഴിപ്പിക്കലും ഒക്ടോബർ 11 ന് പൊളിക്കൽ നടപടിയും ആരംഭിക്കും. മാസ്റ്റർ പ്ലാൻ വെള്ളിയാഴ്ച സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കും.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ 138 ദിവസം നീണ്ടു നിൽക്കുന്ന മാസ്റ്റർ പ്ലാനിനാണ് രൂപം നൽകിയിരിക്കുന്നത്. ഇന്ന് കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചത് മുതൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമായി തുടങ്ങി. സെപ്റ്റംബർ 29 ന് ആരംഭിക്കുന്ന ഒഴിപ്പിക്കൽ നടപടി ഒക്ടോബർ 3 ന് പൂർത്തിയാക്കും.

ഒഴിപ്പിക്കുന്നവരെ 6 കേന്ദ്രങ്ങളിലായി പുനരധിവസിപ്പിക്കും. ഒക്ടോബർ 11 ന് ഫ്ലാറ്റുകൾ പൊളിക്കാൻ ആരംഭിക്കും. ഇതിന് മുന്നോടിയായി 4 ഫ്ലാറ്റുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 9522 കെട്ടിടങ്ങളിലുള്ളവർക്ക് നോട്ടീസ് നൽകി താൽക്കാലികമായി മാറ്റി താമസിപ്പിക്കും.

സമീപത്തെ പാലങ്ങളിലൂടെയും റോഡുകളിലൂടെയുമുള്ള ഗതാഗതം നിയന്ത്രിക്കും. ഫ്ലാറ്റുകളുടെ 90 ശതമാനത്തിലധികം ഭാഗവും നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിക്കും. ഇതിന് മുന്നോടിയായി ചില ഭാഗങ്ങൾ യന്ത്രസഹായത്തോടെ പൊളിച്ച് മാറ്റും.

പൊളിക്കൽ പൂർത്തിയായാൽ മാലിന്യങ്ങൾ വികേന്ദ്രീകൃത രീതിയിൽ നിക്ഷേപിക്കും. ഇതിനായി കായൽ മാർഗത്തെ കൂടുതലായി ആശ്രയിക്കും.

Tags:    

Similar News