സംഘ്പരിവാര്‍ അജണ്ടക്കെതിരെ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തണം: ജമാഅത്തെ ഇസ്‍ലാമി ദേശീയ സെക്രട്ടറി

ഫാസിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുന്നുവെന്ന പേരില്‍ ജമാഅത്തെ ഇസ്‍ലാമി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-10-01 02:09 GMT
Advertising

വംശീയ വിവേചനങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തേണ്ട സമയമായെന്ന് ജമാഅത്തെ ഇസ്‍ലാമി ദേശീയ സെക്രട്ടറി മലിക് മുഅ്തസിം ഖാന്‍ പറഞ്ഞു. ഫാസിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുന്നുവെന്ന പേരില്‍ ജമാഅത്തെ ഇസ്‍ലാമി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വംശീയ വിവേചനങ്ങള്‍ക്കെതിരെ ഒന്നിച്ച് പ്രക്ഷോഭം നടത്തണം. ഒറ്റക്കെട്ടായ ജനകീയ പ്രക്ഷോഭമാണ് നടത്തേണ്ടതെന്ന് മലിക് മുഅ്തസിം ഖാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കശ്മീരിലെ ജനങ്ങളെ സര്‍ക്കാര്‍ പുറം തള്ളി. അസം പൌരത്വ വിഷയം മുസ്‍ലിം നുഴഞ്ഞുകയറ്റത്തിന്റെ പ്രശ്നമാക്കിയാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധി അതിജീവിച്ച് ജനാധിപത്യം തിരിച്ചുവരുമെന്ന് ഡോ.എം.ജി.എസ് നാരായണന്‍ പറഞ്ഞു.

ബഹുജന സംഗമത്തില്‍ ജമാഅത്തെ ഇസ്‍ലാ കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, കെ.പി രാമനുണ്ണി, പി.കെ പോക്കര്‍, ഒ അബ്ദുറഹിമാന്‍, എന്‍.പി ചെക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Full View
Tags:    

Similar News