തൃശൂരില്‍ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

പാവരട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവാവിന്‍റെ മൃതദേഹമുള്ളത്

Update: 2019-10-01 15:03 GMT
Advertising

തൃശൂരില്‍ എക്സൈസിന്റെ കസ്റ്റഡിയിലിരിക്കെ കഞ്ചാവ് കേസ് പ്രതി മരിച്ചു. മലപ്പുറം സ്വദേശി രന്‍ജിത്ത് കുമാറാണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കൊണ്ട് വരുമ്പോള്‍ പ്രതി കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു, തൃശൂര്‍ റേഞ്ച് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഗുരുവായൂരില്‍ നിന്ന് രന്‍ജിത്തിനെ കസ്റ്റഡിയിലെത്തു. തൃശൂര്‍ ഓഫീസിലേക്കുള്ള യാത്ര മധ്യേ അപസ്മാര ലക്ഷണങ്ങള്‍ കാണിച്ച രഞ്ജിത്ത് വാഹനത്തില്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്തു. രന്‍ജിത്തിനെ കസ്റ്റഡിയിലെടുത്ത സ്ഥലവും സമയവും സംബന്ധിച്ച് പൊലീസിന് ചില സംശയങ്ങളുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം നാളെ ഇന്‍ക്വസ്റ്റ് നടത്തും.

Tags:    

Similar News