അപകടത്തിൽ മരിച്ച കൂട്ടുകാരന്‍റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി സഹപാഠികള്‍

കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്മെന്‍റുമാണ് വീട് നിര്‍മിച്ച് നല്‍കിയത്

Update: 2024-05-05 01:34 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: അപകടത്തിൽ മരിച്ച സഹപാഠിയുടെ കുടുംബത്തിന് കോളജ് വിദ്യാർഥികൾ പുതിയ വീട് നിർമ്മിച്ച് നൽകി. മലപ്പുറം കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ മൂന്നാം വർഷ വിദ്യർഥികളുമായ അസ്‌ലമും ഹർഷദും നവംബറിലാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. അസ്‍ലമിന്റെ പൊതുദർശത്തിനെത്തിയ സഹപാഠികളും അധ്യാപകരും കുടുംബത്തിന്റെ വീട് കണ്ട് ഏറെ പ്രയാസപ്പെട്ടു.

കോളജ് യൂണിയൻ വിദ്യാർഥികളിൽ നിന്നും പണം പിരിച്ചു. അധ്യാപകരും മാനേജ്മെന്റും വിദ്യാഥികൾക്ക് ഒപ്പം നിന്നു. ഇരുപത് ലക്ഷം രൂപ കൊണ്ട് മനോഹരമായ വീട് നിർമിച്ച് നൽകി. വീടിന്റെ താക്കോൽ ഇ.എം.ഇ.എ പ്രസിഡൻ്റ് പാണക്കാട് ബഷീറലി ഷിഹാബ് തങ്ങൾ അസ്‍ലമിന്റെ കുടുംബത്തിന് കൈമാറി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News