മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍; വെടിവെച്ചു കൊന്ന മാവോയിസ്റ്റുകള്‍ നേരത്തേ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്ന് ആദിവാസി നേതാക്കള്‍

നവനീത് ശര്‍മ ഐ.പി.എസ് മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ പദ്ധതി ഉണ്ടാക്കിയിരുന്നു.അതിന്റെ ഭാഗമായി ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ മാവോയിസ്റ്റുകളുമായി ആശയ വിനിമയം നടത്തിയിരുന്നു

Update: 2019-10-30 07:55 GMT
Advertising

മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റമുട്ടല്‍ വ്യാജമെന്ന് ആദിവാസി ആക്ഷന്‍ കൌണ്‍സില്‍ നേതാവ് മുരുകന്‍. വെടിവെച്ചു കൊന്ന മാവോയിസ്റ്റുകള്‍ നേരത്തേ കീഴടങ്ങാന്‍ തയ്യാറായിരുന്നു. നവനീത് ശര്‍മ ഐ.പി.എസ് മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ പദ്ധതി ഉണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായി ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ മാവോയിസ്റ്റുകളുമായി ആശയ വിനിമയം നടത്തിയിരുന്നു. ചര്‍ച്ച നടക്കുന്നതിനടയിലാണ് പൊലീസ് ആദിവാസികളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റുകളെ കണ്ടുപിടിച്ച് വെടിവെച്ചുകൊന്നതെന്നും മുരുകന്‍ മീഡിയവണിനോട് പറഞ്ഞു.

Full View

സര്‍ക്കാര്‍ പദ്ധതി പ്രകാരം കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റുകളെയാണ് തണ്ടര്‍ബോള്‍ട്ട് വെടിവെച്ചുകൊന്നതെന്ന ഗുരുതര ആരോപണമാണ് ആദിവാസി നേതാക്കള്‍ ഉന്നയിക്കുന്നത്. മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ ആദിവാസികള്‍ ഉള്‍പ്പടെയുള്ള സാമൂഹ്യപ്രവര്‍ത്തകരെ പൊലീസ് മധ്യസ്ഥരാക്കിയിരുന്നു. അഗളി മുന്‍ എഎസ്പ് നവനീത് ശര്‍മയാണ് ഇതിന് മുന്‍കൈ എടുത്തതെന്നും മുരുകന്‍ പറഞ്ഞു.

Full View

ये भी पà¥�ें- ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ 

മാവോയിസ്റ്റുകളുടെ തമ്പ് വളഞ്ഞാണ് വെടിവെച്ചതെന്ന് ആദിവാസി മാതൃസംഘം നേതാവ് ശിവാനിയും പറഞ്ഞു. കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് ഏകപക്ഷീയമായാണ് വെടിവെച്ചതെന്നും ശിവാനി പറഞ്ഞു. മണിവാസകം ഉള്‍പ്പടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ശിവാനി മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News