വാളയാര്‍ കേസില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി

സാഹചര്യ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഇല്ലെന്നും സാക്ഷിമൊഴി അവിശ്വസനീയമാണെന്നും വിധിയില്‍ പറയുന്നു

Update: 2019-11-01 04:54 GMT
Advertising

വാളയാര്‍ കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം പ്രോസിക്യൂഷന്റെ ഗുരുതരമായ വീഴ്ചയെന്ന് കോടതി. സഹോദരിമാർ ദരൂഹമായി മരിച്ച കേസിലെ വിധി പകര്‍പ്പിലാണ് പാലക്കാട് സെഷന്‍സ് കോടതി പ്രോസിക്യൂഷന്‍ വീഴ്ച എടുത്തുപറയുന്നത്.വിധി പകർപ്പ് മീഡിയവണിന് ലഭിച്ചു.

Full View

എം.മധു, ഷിബു, വി.മധു എന്നിവരെ വെറുതെ വിട്ട കോടതി ഉത്തരവിന്റെ വിധി പകർപ്പാണ് പുറത്തുവന്നത്. മെഡിക്കൽ തെളിവുകളോ സാഹചര്യ തെളിവുകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. രക്ഷിതാക്കളുടെതടക്കം ഉള്ള മൊഴികളിൽ വൈരുദ്ധ്യം ഉണ്ട്. നേരത്തെ പറയാത്ത കാര്യങ്ങൾ കോടതിയിൽ പറഞ്ഞത് വിശ്വാസ യോഗ്യമല്ല. പ്രതികളാണ് കുറ്റം ചെയ്തത് എന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.കോടതി ഉത്തരവിന് ശേഷം മാത്രമെ പുനരന്വേഷണം ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ തീരുമാനം എടുക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

ये भी पà¥�ें- വാളയാര്‍ കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Tags:    

Similar News