പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

കുണ്ടുകടവ് പുളിക്കടവ് ജംഗ്ഷനിലാണ്‌ രാത്രി അപകടം നടന്നത്

Update: 2019-11-17 01:55 GMT
Advertising

മലപ്പുറം പൊന്നാനിയില്‍ വാഹനാപകടത്തിൽ മൂന്ന് മരണം. പൊന്നാനി കുണ്ടുകടവിലാണ് കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Full View

പൊന്നാനി കുണ്ടുകടവ് പുറങ്ങ് റോഡില്‍ പുളിക്കടവ് ജംഗ്ഷനിലാണ്‌ ഇന്നലെ അർധരാത്രി അപകടമുണ്ടായത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, സുബൈദ നൗഫല്‍, എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരിൽ അഹമ്മദ് ഫൈസലും സുബൈദയും ദമ്പതികളാണ്.

ബന്ധുക്കളും അയൽവാസികളും ചേർന്ന് പാലപ്പെട്ടിയിലുള്ള സുബൈദയുടെ ബന്ധു വീട്ടിൽ പോയി തിരൂരിലേക്ക്‌ മടങ്ങി വരുമ്പോഴാണ് അപകടം. അപകടമുണ്ടായതോടെ ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നകളഞ്ഞു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടത്തിൽ പെട്ടവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വഴിയാത്രക്കാരാണ് അപകടത്തില്‍ പെട്ടവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.

Tags:    

Similar News