ബിന്ദു അമ്മിണിക്കെതിരായ ആക്രമണം; ശ്രീനാഥിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

അതിനിടെ എറണാകുളം ജില്ലാ ആശുപത്രിയിൽ താൻ അപ്രഖ്യാപിത തടവിലാണെന്ന് കാണിച്ച് ബിന്ദു അമ്മിണി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

Update: 2019-11-26 12:42 GMT
Advertising

ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകന്‍ ശ്രീനാഥ് പദ്മനാഭനെതിരെയാണ് കേസ്. അതിനിടെ എറണാകുളം ജില്ലാ ആശുപത്രിയിൽ താൻ അപ്രഖ്യാപിത തടവിലാണെന്ന് കാണിച്ച് ബിന്ദു അമ്മിണി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

ये भी पà¥�ें- ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കെതിരെ ബി.ജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയപ്പോഴായിരുന്നു ബിന്ദു അമ്മിണിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാര്‍ ബിന്ദുവിന് നേരെ മുളക്‌പൊടി സ്പ്രേ ഉപയോഗിക്കുകയായിരുന്നു. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് ബിന്ദു അമ്മിണിെയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ये भी पà¥�ें- സുരക്ഷ നല്‍കാനാവില്ല; ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയേയും സംഘത്തെയും പൊലീസ് തിരിച്ചയക്കും  

ദര്‍ശനത്തിനെത്തിയ സംഘത്തിന് സംരക്ഷണം നല്‍കേണ്ടതില്ല എന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ തീരുമാനം. പത്തനംതിട്ടയിൽ പ്രവേശിച്ച ശേഷം സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി മീഡിയവണിനോട് പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു.

Tags:    

Similar News