കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് തല ഉയര്‍ത്തി നില്‍ക്കാന്‍ പറ്റാത്ത സംഭവം; കടകംപള്ളി

’വാര്‍ത്ത വന്നതിന് ശേഷമാണ് സംഭവത്തിന്‍റ ഗൌരവം മനസിലായത്’

Update: 2019-12-03 06:17 GMT
Advertising

തിരുവനന്തപുരത്ത് പട്ടിണി മൂലം അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് പൊതുസമൂഹത്തിന്‍റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ പറ്റാത്ത സംഭവമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വാര്‍ത്ത വന്നതിന് ശേഷമാണ് സംഭവത്തിന്‍റ ഗൌരവം മനസിലായത്. വളരെ വിശദമായ പരിശോധന സമൂഹത്തില്‍ നടത്തേണ്ടതുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണിതതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ये भी पà¥�ें- പട്ടിണി മൂലം കുട്ടികളെ കൈമാറേണ്ടി വന്ന സംഭവം; കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കും

പട്ടിണി മൂലം കുട്ടികള്‍ മണ്ണു വാരിത്തിന്നുവെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്. പട്ടിണി മൂലം കുട്ടികളെ അമ്മ ശിശുക്ഷേമസമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. ആറ് കുട്ടികളിൽ 4 പേരെ ശിശുക്ഷേമസമിതിയെ ഏൽപിച്ചു. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. അത്രയ്ക്ക് ദയനീയമായ അവസ്ഥയിലാണ് ഈ കുടുംബം താമസിക്കുന്നത്. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.

Full View
Tags:    

Similar News