ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് ടി.പി സെന്‍കുമാര്‍

ഹിന്ദു ഐക്യവേദി എറണാകുളം വടക്കന്‍ പറവൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം സെന്‍കുമാര്‍ നടത്തിയത്

Update: 2020-01-08 02:30 GMT
Advertising

ഡല്‍ഹി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ഹിന്ദു ഐക്യവേദി എറണാകുളം വടക്കന്‍ പറവൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം സെന്‍കുമാര്‍ നടത്തിയത്. പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്‍കി.

സ്വാഭിമാന സദസ് എന്ന പേരില്‍ ഹിന്ദു ഐക്യവേദി വടക്കന്‍ പറവൂരില്‍‌ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുന്‍ പൊലീസ് മേധാവി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയത്. 1980ല്‍ ജെ.എന്‍.യു ഹോസ്റ്റലില്‍ താമസിച്ചപ്പോള്‍ കണ്ട കാര്യങ്ങള്‍ എന്ന തരത്തിലാണ് വിദ്യാര്‍ത്ഥിനികളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സെന്‍കുമാര്‍ സംസാരിച്ചത്.

60 വയസ് വരെ ഉള്ളവരാണ് ജെ.എന്‍.യുവില്‍ പഠിക്കുന്നതെന്നും ഇവരെയൊക്കെ തീറ്റിപ്പോറ്റേണ്ട ബാധ്യത നമുക്കാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാറിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും രംഗത്തെത്തി. ഡി.വൈ.എഫ്.ഐ പറവൂര്‍ ബ്ലോക്ക് കമ്മിറ്റി സെന്‍കുമാറിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Tags:    

Similar News