ജെസ്ന തിരോധാനം; കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി

ജെസ്നയുടെ പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു

Update: 2024-05-03 13:18 GMT

ജെസ്ന

കൊച്ചി: ജെസ്ന തിരോധാനക്കേസിൽ കേസ് ഡയറി ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഉത്തരവിട്ട് കോടതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേസ് ഡയറി സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം.

ഇതിനിടെ ജെസ്നയുടെ പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് ഇവ സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് കഴിഞ്ഞദിവസം കോടതിയെ സി.ബി.ഐ അറിയിച്ചിരുന്നു. ജെസ്ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്നും കാണിച്ച് നേരത്തെ സി.ബി.ഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Advertising
Advertising


Full View


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News