പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വേണ്ട: കപില്‍ സിബല്‍

മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും മീഡിയവണ്‍ വ്യൂ പോയിന്റില്‍ കപില്‍ സിബല്‍

Update: 2020-01-18 13:37 GMT
Advertising

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാനത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് കപില്‍ സിബല്‍ മീഡിയവണിനോട്. ഗവര്‍ണറുടെ വാദത്തിന് ഭരണഘടനാ സാധുതയില്ല. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും മീഡിയവണ്‍ വ്യൂ പോയിന്റില്‍ കപില്‍ സിബല്‍ പറഞ്ഞു.

നേരത്തെ മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളജ് വാർഷിക ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്തപ്പോഴും കപിൽ സിബൽ ഗവര്‍ണറെ വിമര്‍ശിക്കുകയുണ്ടായി. ഗവർണർ നിയമത്തിനതീതമല്ല. ഗവർണർ ഭരണഘടന ഒരാവർത്തികൂടി വായിക്കണമെന്ന് ആവശ്യപ്പെട്ട കപില്‍ സിബല്‍, ഗവര്‍ണറെ സംവാദത്തിനും ക്ഷണിച്ചു. സംവാദത്തില്‍ ഭരണഘടന സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ തനിക്ക് കഴിയുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

യൂണിവേഴ്‍സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയ ഹിറ്റ്‍ലറുടെ അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. ഭരണകൂടത്തിനെതിരെ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്‍സിറ്റികള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നത്. അത്തരം യൂണിവേഴ്‍സിറ്റികളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മോദി അനുകൂല മാധ്യമങ്ങള്‍ കാണുന്നില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Similar News