‘ബൂത്ത് പ്രസിഡന്‍റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നു’ കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ കെ.മുരളീധരന്‍

‘പ്രവർത്തകരെ ഉൾക്കൊള്ളാനുള്ള വേദിയല്ല ഇത്, പ്രവർത്തിക്കാനുള്ള വേദിയാണ്’

Update: 2020-01-25 12:24 GMT
Advertising

കെ.പി.സി.സി ഭാരവാഹിപട്ടികക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍. ബൂത്ത് പ്രസിഡന്‍റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നുവെന്നും, ഇത് പാർട്ടിക്ക് ദോഷമാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ സുഗമമായ പ്രവർത്തനത്തെ ഇത് ബാധിക്കും,ഇപ്പോഴത്തെ ഭാരവാഹി പട്ടികയിൽ നിന്ന് എണ്ണം കൂടരുത്. പ്രവർത്തകരെ ഉൾക്കൊള്ളാനുള്ള വേദിയല്ല ഇത്, പ്രവർത്തിക്കാനുള്ള വേദിയാണ്. യുവാക്കളുടെ എണ്ണം കുറഞ്ഞതും ഇപ്പോഴത്തെ പട്ടികയുടെ പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ വ്യൂ പോയിന്‍റിലാണ് മുരളീധരന്‍റെ പ്രതികരണം.

ये भी पà¥�ें- പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികക്ക് കോണ്‍ഗ്രസില്‍ പൊതു സ്വീകാര്യത

Tags:    

Similar News