മനുഷ്യമഹാശൃംഖലക്കിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ ആത്മഹത്യാശ്രമം; വന്ദേമാതരം മുഴക്കി ഞരമ്പ് മുറിച്ചു

മനുഷ്യശൃംഖലക്കിടെ കൊല്ലത്തു വെച്ചാണ് യുവാവിന്‍റെ ആത്മഹത്യാശ്രമം

Update: 2020-01-26 12:55 GMT
Advertising

പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലക്കിടെ ഞരമ്പ് മുറിച്ച് ആര്‍.എസ്.എസ്സ് പ്രവര്‍ത്തകന്‍റെ ആത്മഹത്യാ ശ്രമം. കൊല്ലാം രണ്ടാംകുറ്റി സ്വദേശി അജോയി ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ യുവാവിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. വന്ദേമാതരം വിളിച്ചു കൊണ്ടാണ് അജോയി മാത്യു മനുഷ്യശൃംഖലക്കിടയിലേക്ക് തള്ളിക്കേറിയത്.

കൊല്ലം ചിന്നക്കടയിൽ വെച്ചാണ് ആര്‍.എസ്.എസ് പ്രവർത്തനായ അജോയ് മനുഷ്യ മഹാശ്യംഖലയിലേക്ക് അതിക്രമിച്ചു കടന്നത്. 27 വയസുകാരനായ ഇയാള്‍ കത്തിയുമായി മഹാശ്യംഖലയിലേക്ക് എത്തുകയായിരുന്നു. വന്ദേമാതരം മുഴക്കിയെത്തിയ ഇയാൾ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആത്മഹത്യ ശ്രമത്തിനിടെ ഇയാളുടെ കൈ ഞരമ്പ് പൂർണമായും മുറിഞ്ഞു. ഉടൻ തന്നെ പൊലീസ് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Full View
Tags:    

Similar News