സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം

ശരിയായ പരിശോധന നടത്താതെയാണ് പൊലീസ് കേസെടുത്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്

Update: 2020-02-03 02:52 GMT
Advertising

ടി.പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തമാവുന്നു.ശരിയായ പരിശോധന നടത്താതെയാണ് പൊലീസ് കേസെടുത്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പത്രപ്രവർത്ത യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകും.

തിരുവനന്തപുരം പ്രസ് ക്ലബിലെ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർകനായ കടവിൽ റഷീദിനെ മുൻ ഡി.‍‍ജി.പി ടി.പി സെൻകുമാറും ഒപ്പമുളളവരും കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പൊലീസ് നടപടികളാണ് വിവാദമായിരിക്കുന്നത്. സെൻകുമാറിനെതിരെ കേസെടുത്ത പോലീസ് സെൻകുമാർ നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരേയും കേസെടുത്തു. റഷീദിനെതിരേയും അദേഹത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ മെസേജയച്ച പി.ജി സുരേഷ് കുമാറിനെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്.പ്രസ്ക്ലബിൽ സംഭവിച്ചതിന് വീഡിയോ ദൃശ്യങ്ങടക്കമുളള തെളിവുണ്ടെന്നിരിക്കേ പൊലീസ് നടപടി ദുരൂഹമാണെന്ന ആരോപണമാണ് ഉയരുന്നത്.

Full View

മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ കൃത്യമായ വിശദീകരണം നൽകാനും പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും.

Tags:    

Similar News