ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവരല്ല: വിവാദം പ്രവാസികളോടുള്ള അവഹേളനമെന്ന് യൂസുഫലി

ലോക കേരള സഭയുടെ പേരിലും ധൂര്‍ത്ത് എന്ന വാര്‍ത്തയോടാണ് യൂസുഫലിയുടെ പ്രതികരണം‍

Update: 2020-02-18 11:45 GMT
Advertising

ലോക കേരള സഭയിലെ ചെലവുമായി ബന്ധപ്പെട്ടുള്ള വിവാദം പ്രവാസികളോടുള്ള അവഹേളനമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ യൂസുഫലി. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരല്ല സമ്മേളനത്തില്‍ പങ്കെടുത്തത്. ഇക്കാര്യം വിമർശകർ ഓർക്കണമെന്നും എം.എ യൂസുഫലി പറഞ്ഞു.

ये भी पà¥�ें- ലോകകേരള സഭയുടെ പേരിലും ധൂര്‍ത്ത്; ഭക്ഷണ-താമസ ചെലവുകള്‍ ഒരു കോടിയോളം

ലോക കേരള സഭയുടെ പേരിലും സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തിയെന്ന വാര്‍ത്തയോടാണ് യൂസുഫലിയുടെ പ്രതികരണം‍. ഒരാളുടെ ഉച്ചഭക്ഷണത്തിന് 1900 രൂപയാണ് കോവളത്തെ റാവിസ് എന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഈടാക്കിയത്. രാത്രി ഭക്ഷണത്തിന് 1700 രൂപ. പ്രഭാത ഭക്ഷണത്തിന് ഒരാള്‍ക്ക് 550 രൂപ. 700 പേര്‍ക്ക് രണ്ടര ദിവസത്തെ ആകെ ഭക്ഷണ ചെലവ് 59 ലക്ഷത്തിന് മുകളിലാണ്.

Full View
Tags:    

Similar News