പ്രളയ ബാധിതര്‍ക്കൊരു കൈത്താങ്ങ്; 13 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി പീപ്പിള്‍സ് ഫൌണ്ടേഷന്‍ 

മാനന്തവാടി മൂളിത്തോടാണ് പീപ്പിള്‍സ് വില്ലേജ് എന്ന പേരില്‍ പീപ്പിള്‍സ് ഫൌണ്ടേഷന്‍ പ്രളയപുനരധിവാസമൊരുക്കിയത്

Update: 2020-02-26 14:00 GMT
Advertising

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി വയനാട്ടില്‍ പീപ്പ്ള്‍സ് ഫൌണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കിയ 13 വീടുകള്‍ കൈമാറി. മാനന്തവാടി മൂളിത്തോടാണ് പീപ്പിള്‍സ് വില്ലേജ് എന്ന പേരില്‍ പീപ്പിള്‍സ് ഫൌണ്ടേഷന്‍ പ്രളയ പുനരധിവാസമൊരുക്കിയത്. വയനാട് ജില്ലയെ പിടിച്ചുലച്ച 2018ലെയും 2019ലെയും പ്രളയത്തിന്‍റെ ഇരകള്‍ക്കായാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ പുനരധിവാസമൊരുക്കിയത്. മാനന്തവാടി മൂളിത്തോട് സ്ഥാപിച്ച പീപ്പിള്‍സ് വില്ലേജില്‍ 13 വീടുകളുണ്ട്. ജമാഅത്തെ ഇസ്‍‍‍ലാമി അസിസ്റ്റന്‍റ് അമീര്‍ പി. മുജീബ് റഹ്മാന്‍ പീപ്പിള്‍സ് വില്ലേജിന്‍റെ പ്രഖ്യാപനം നിര്‍വ്വഹിച്ചു. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി നസീമ പരിപാടി ഉദ്ഘാടനം ചെയ്തു.

വയനാട്ടില്‍ മാത്രം പ്രളയബാധിതര്‍ക്കായി 50ലധികം വീടുകള്‍ പീപ്പിള്‍സ് ഫൌണ്ടേഷന്‍ നിര്‍മ്മിക്കുന്നതായി ചെയര്‍മാന്‍ എം.കെ മുഹമ്മദലി പറഞ്ഞു. വയനാട്ടിലേതുപോലെ സംസ്ഥാനത്തുടനീളം പ്രളയബാധിതര്‍ക്കായി വിപുലമായ പുനരധിവാസ പദ്ധതി നടപ്പിലാക്കിവരുന്നതായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ സെക്രട്ടറി എം. അബ്ദുല്‍മജീദ് പറഞ്ഞു. മൂളിത്തോട് പീപ്പിള്‍സ് വില്ലേജില്‍ നടന്ന വീട് സമര്‍പ്പണ ചടങ്ങില്‍ ജനപ്രതിനിധികളും വിവിധ സാമൂഹിക സംഘടന പ്രതിനിധികളും പങ്കെടുത്തു. പനമരത്ത് പണിപൂര്‍ത്തിയായ 25 വീടുകളടങ്ങുന്ന പീപ്പിള്‍സ് വില്ലേജിന്‍റെ താക്കോല്‍ദാനം അടുത്തമാസം നടക്കും.

Full View
Tags:    

Similar News