കോവിഡ് സ്വര്‍ണ വിപണിയെയും ബാധിച്ചു; ഇന്ന് 720 രൂപ കൂടി 

രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിച്ചത്.

Update: 2020-03-04 07:32 GMT
Advertising

സ്വര്‍ണവില പവന് വീണ്ടും 32,000ത്തില്‍ എത്തി. ഇന്ന് മാത്രം 720 രൂപയാണ് പവന് വര്‍ധിച്ചത്. കോവിഡ് 19 രോഗം പടരുന്നതാണ് സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലാണ് സ്വര്‍ണ വില എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം പവന് 32000 എന്ന റെക്കോര്‍ഡ് തുകയിലെത്തിയ സ്വര്‍ണം പിന്നീട് താഴേക്ക് പോയിരുന്നു. ഈ മാസം തുടക്കത്തില്‍ പവന് 31,040 രൂപയായിരുന്ന സ്വര്‍ണ വിലയാണ് മൂന്ന് ദിവസം കൊണ്ട് 960 രൂപ വര്‍ധിച്ചത്. ഇന്ന് മാത്രം പവന് കൂടിയത് 720 രൂപയാണ്. ഗ്രാമിന് 95 രൂപ കൂടി 4000ത്തില്‍ എത്തി.

രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിച്ചത്. കോവിഡ് 19 രോഗം പടരുന്നത് മൂലം വലിയ തകര്‍ച്ചയാണ് അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്നത്. ഓഹരി വിപണി ഇടിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന പ്രതീക്ഷയില്‍‌ കൂടുതല്‍ പേര്‍ സ്വര്‍ണത്തെ ആശ്രയിച്ചതും സ്വര്‍ണ വില കൂടാന്‍ കാരണമായി.

Full View
Tags:    

Similar News