വയനാട്ടിലെ വിനോദസഞ്ചാരികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ടൂറിസം ഓപ്പറേറ്റര്‍മാരോട് ജില്ലാ ഭരണകൂടം

സഞ്ചാരികളെത്തുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയത്.

Update: 2020-03-12 03:29 GMT
Advertising

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി വയനാട്ടിലെ ടൂറിസം മേഖലയില്‍ ജാഗ്രത തുടരുന്നു. വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമില്ലെങ്കിലും സഞ്ചാരികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ടൂറിസം ഓപ്പറേറ്റര്‍മാരോട് ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കി. വിവരങ്ങള്‍ മറച്ചുവെച്ചാല്‍ നടപടി നേരിടേണ്ടിവരും.

ആഭ്യന്തര സഞ്ചാരികളോടൊപ്പം വിദേശ വിനോദ സഞ്ചാരികളും കാര്യമായെത്തുന്ന വയനാട്ടില്‍ ടൂറിസം മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. സഞ്ചാരികളെത്തുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയത്. കോവിഡ് 19 ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരുടെ വിവരങ്ങള്‍ ഉടന്‍ നല്‍കണം. ഇത്തരം വിവരങ്ങള്‍ മറച്ചു വെച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടതായി കലക്ടര്‍ പറഞ്ഞു.

Full View

രോഗബാധിത മേഖലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ജില്ലയിലെത്തിയതായും ഇയാളെ ഉടന്‍ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയതായും കലക്ടര്‍ അറിയിച്ചു. എന്നാല്‍ വയനാട്ടിലിതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ പരിശോധനക്കയച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണ്. എന്നിരുന്നാലും ജില്ലയില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. ‌‌‌‌

Tags:    

Similar News