എം.എ യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നൽകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ യൂസഫലി അറിയിച്ചു

Update: 2020-03-27 16:02 GMT
Advertising

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ യൂസഫലി അറിയിച്ചു. കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കവെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ ആഹ്വാനം കേട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Full View

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. ഇതില്‍ 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂർ രണ്ട്, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് 1,15,229 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 616 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

Full View
Tags:    

Similar News