അടച്ച് പൂട്ടലിനെ തുടർന്ന് സൗത്ത് ആഫ്രിക്കയിൽ 70 മലയാളികൾ പട്ടിണിയിൽ

കോവിഡ് സ്ഥിരീകരിച്ച മേഖലയിൽ പണിയെടുക്കാൻ കമ്പനി, തൊഴിലാളികളെ നിർബന്ധിക്കുന്നു. ജോലിക്ക് ഇറങ്ങിയില്ലെങ്കിൽ താമസസ്ഥലത്തുനിന്ന് ഒഴിപ്പിക്കണമെന്നും ഭീഷണി.

Update: 2020-04-22 06:21 GMT
Advertising

അടച്ച് പൂട്ടലിനെ തുടർന്ന് സൗത്ത് ആഫ്രിക്കയിൽ 70 മലയാളികൾ പട്ടിണിയിൽ. കോവിഡ് സ്ഥിരീകരിച്ച മേഖലയിൽ പണിയെടുക്കാൻ കമ്പനി, തൊഴിലാളികളെ നിർബന്ധിക്കുന്നു. ജോലിക്ക് ഇറങ്ങിയില്ലെങ്കിൽ താമസസ്ഥലത്തുനിന്ന് ഒഴിപ്പിക്കണമെന്നും ഭീഷണി. സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

സൗത്ത് ആഫ്രിക്ക ജോബർഗ് കിൻഡോസിലാണ് 70 മലയാളികൾ കുടുങ്ങിക്കിടക്കുന്നത്. എറണാകുളത്തെ ഒരു ഏജൻസി വഴി വെൽഡിങ് ജോലിക്ക് പോയവർ ആണ് ഇവർ. ഇവർ ജോലിചെയ്യുന്ന സൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് 27 മുതൽ നിരീക്ഷണത്തിലായിരുന്നു. നീരീക്ഷത്തിൽ കയറിയ അന്ന് മുതൽ സൈറ്റിൽ ജോലിയെടുക്കാൻ നിർബന്ധിക്കുകയാണ് കമ്പനി.

Full View

നിരീക്ഷണ കാലയളവ് പൂർത്തിയാക്കട്ടെ എന്നറിയിച്ചിട്ടും കമ്പനി അനുവദിക്കുന്നില്ല. തൊഴിലാളികൾക്കുള്ള ഭക്ഷ്യ വസ്തുക്കളുടെയും ഗ്യാസിന്റെയും വിതരണം കമ്പനി നിർത്തി ജോലിക്ക് എത്തിയില്ലെങ്കിൽ താമസ സ്ഥലത്ത് നിന്ന് ഇറക്കിവിടും എന്നാണ് ഭീഷണി.

കമ്പനി നിബന്ധനകൾക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്നാണ് തൊഴിലാളികളെ കൊണ്ടുപോയ ഏജൻസിയുടെയും എംബസിയുടെ മറുപടി.മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഏറെയും.പട്ടിണി മൂലം തുടരാനാകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വേണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

Tags:    

Similar News