ലോക് ഡൗണിനിടെ സംഘം ചേർന്ന് കോഴി പൊരിച്ച യുവാക്കൾ പൊലീസ് പിടിയില്‍  

Update: 2020-04-22 09:38 GMT
Advertising

ലോക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ മലപ്പുറം കൂട്ടിലങ്ങാടിയിൽ സംഘം ചേർന്ന് കോഴി പൊരിച്ച യുവാക്കൾ പൊലീസിന്റെ പിടിയിലായി. പൊലീസിനെ വെല്ലുവിളിച്ച് വാട്ട്സ്ആപ് ഗ്രൂപ്പിൽ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ശബ്ദ സന്ദേശമയക്കുകയും ചെയ്തതോടെ സംഭവം കൈവിട്ട് പോയി.

കഴിഞ്ഞ ദിവസം രാത്രിയാണ്, മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങൂത്തെ ചെറുപ്പക്കാർ തോട് വരമ്പത്ത് ഒത്തുകൂടിയത്. കോഴി പൊരിക്കലും ഭക്ഷണം പാകം ചെയ്യലുമൊക്കെയായി സംഭവം ജോറായപ്പോൾ, ആവേശം പരിധിവിട്ടു. ലോക് ഡൗൺ ലംഘിച്ച് ഒത്തുകൂടിയ യുവാക്കൾ പൊലീസിനെ വെല്ലുവിളിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചതോടെയാണ് സംഗതി കൈവിട്ട് പോയത്. അകത്താക്കിയ ചിക്കൻ ഫ്രൈ ദഹിച്ച് തീരും മുൻപേ, പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തു. ലോക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് സംഘം ചേർന്നു എന്ന കുറ്റത്തിന് 7 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

Full View

Similar News