എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ മർദിച്ചതായി പരാതി

കണ്ടെയ്നർ റോഡ് ടോൾ ബൂത്തിന് സമീപം ആംബുലൻസ് സർവീസ് നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മർദനമേറ്റത്.

Update: 2024-04-30 01:07 GMT

കൊച്ചി: എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദിച്ചെന്ന് പരാതി. കണ്ടെയ്നർ റോഡ് ടോൾബൂത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. കണ്ടെയ്നർ റോഡ് ടോൾ ബൂത്തിന് സമീപം ആംബുലൻസ് സർവീസ് നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മർദനമേറ്റത്. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി ആനവാതിൽ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അപകടം നടന്നതായി വിവരം ലഭിച്ചു. സംഭവസ്ഥലത്തേക്ക് എത്തിയ ആംബുലൻസ് ഡ്രൈവറെ ഏതാനും പേർ ചേർന്ന് മർദിക്കുകയായിരുന്നു എന്നാണ് പരാതി. അപകട സ്ഥലത്ത് കൃത്യസമയത്ത് എത്തിയില്ലെന് ആരോപിച്ചായിരുന്നു മർദനം. എന്നാൽ പ്രദേശത്ത് അപകടത്തിൽപ്പെട്ടവരോ വാഹനമോ ഉണ്ടായിരുന്നില്ലെന്ന് അപ്പു പറയുന്നു. വാക്കുതർക്കത്തിന് ശേഷം ദേശീയപാത കൺട്രോൾ റൂമിലേക്ക് തിരികെ വന്ന അപ്പുവിനെ പിന്നീട് കൺട്രോൾ റൂമിൽ നിന്ന് പുറത്താക്കുകയും ക്രൂരമായി മർദിച്ചെന്നുമാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ മുളവുകാട് പോലീസ് കേസെടുത്തു. കഴുത്തിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ അപ്പു എറണാകുളം ഗവൺമെൻറ് ആശുപത്രിയിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News