ലോക്ക്ഡൌണ്‍ കാലത്ത് അരിഷ്ടത്തില്‍ ലഹരി തേടുന്നവര്‍...

ബാറുകള്‍ അടച്ചു.. എക്സൈസുകാരുടെ ലോക്ക്ഡൌണ്‍ പരിശോധനകളില്‍ വ്യാജവാറ്റുകാരും ഒതുങ്ങി.. അപ്പോള്‍ പുതിയ മേഖലയിലേക്ക് ലഹരി തേടിയെത്തുകയാണ് മദ്യപാനികള്‍..

Update: 2020-04-23 05:33 GMT
Advertising

ബാറുകള്‍ അടച്ചു.. എക്സൈസുകാരുടെ ലോക്ക്ഡൌണ്‍ പരിശോധനകളില്‍ വ്യാജവാറ്റുകാരും ഒതുങ്ങി.. അപ്പോള്‍ പുതിയ മേഖലയിലേക്ക് ലഹരി തേടിയെത്തുകയാണ് മദ്യപാനികള്‍.. ആയുര്‍വേദ മരുന്നുകളിലാണ് ഇപ്പോള്‍ ഇക്കൂട്ടരില്‍ ചിലരുടെ അഭയം.

ലോക്ക്ഡൌണ്‍ കാലമായതോടെ അരിഷ്ടം തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍. ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അരിഷ്ടത്തിനാണ് ഡിമാന്റ് ഏറെ. ആസവത്തിനും ആവശ്യക്കാരുണ്ട്. അളവില്‍ കൂടുതല്‍ അരിഷ്ടം കഴിക്കുന്നത് ലഹരി ഉണ്ടാക്കുമെന്നതിനാല്‍ ആയുര്‍വേദ മരുന്ന് ഷോപ്പകളിലേക്ക് ഇത് രണ്ടും തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണ്.

Full View

അരിഷ്ടത്തിന്റെ അമിതോപയോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ട് എക്സൈസും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ആയുര്‍വേദ ഷോപ്പുകളിലെത്തുന്നവര്‍ക്ക് അരിഷ്ടമുള്‍പ്പെടെയുള്ള മരുന്നുകള്‍ കൊടുക്കരുതെന്നാണ് നിര്‍ദേശം. അളവില്‍ കൂടുതല്‍ അരിഷ്ടം കൈവശം വെക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു.

Tags:    

Similar News