ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ക്ലീനിങ്ങ് സ്റ്റാഫിനെ ഒറ്റപ്പെടുത്തുന്നുവെന്ന് പരാതി

മൂന്നു ദിവസത്തെ അവധിക്കായി ചേളന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കി, വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെട്ക്ടര്‍ പറഞ്ഞുവെന്നും ജീവനക്കാരി 

Update: 2020-05-05 09:42 GMT
Advertising

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ക്ലീനിങ്ങ് സ്റ്റാഫിനെ ഒറ്റപ്പെടുത്തുന്നുവെന്ന് പരാതി. മൂന്നു ദിവസത്തെ അവധിക്കായി ചേളന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കി. തുടര്‍ന്ന്‌ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെട്ക്ടര്‍ പറഞ്ഞുവെന്നും ജീവനക്കാരി പറയുന്നു.

ഇത്രയും ഭീകരമായ ഒരു മഹാമാരിയെ അതിജീവിച്ച് തിരിച്ചു വരുമ്പോള്‍ അയല്‍ക്കാരെല്ലാം തന്നോട് നല്ല വാക്കുകള്‍ പറയുമെന്ന് കരുതിയിരുന്നു. എന്നാല്‍ തന്നെ കണ്ടപ്പോള്‍ എല്ലാവരും ഓടി വീടിനുള്ളില്‍ കയറുകയാണുണ്ടായതെന്നും ജീവനക്കാരി വേദനയോടെ പറയുന്നു. പിന്നീട് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും മുരളിയെന്നയാള്‍ തന്നെ വിളിച്ച് വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ പറയുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകമാകെ ആരോഗ്യപ്രവര്‍ത്തകരെ അനുമോദിക്കുമ്പോഴാണ് ഇത്തരമൊരു ദൌര്‍ഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നത്.

Full View
Tags:    

Similar News