10,000 രൂപക്ക് സൂരജ് പാമ്പിനെ വാങ്ങി, രാത്രിയില്‍ റൂമിലേക്ക് തുറന്നുവിട്ടു

സൂരജ് പാമ്പിന്റെ വിഷം മൃഗങ്ങളിലും പരീക്ഷിച്ചു

Update: 2020-05-24 09:47 GMT
Advertising

ഉത്രയെ കൊലപ്പെടുത്താനായി ഉപയോഗിച്ച പാമ്പിനെ സൂരജ് കല്ലമ്പലത്തില്‍ നിന്നും പതിനായിരം രൂപക്ക് വാങ്ങിയതാണെന്ന് പൊലീസ്. സൂരജ് പാമ്പിന്റെ വിഷം മൃഗങ്ങളിലും പരീക്ഷിച്ചു. ഇതിന് ശേഷം രാത്രിയില്‍ റൂമില്‍ തുറന്നുവിടുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം സൂരജ് റൂമില്‍ തന്നെ ഉറങ്ങാതിരുന്നുവെന്നും പൊലീസ് പറയുന്നു.

ये भी पà¥�ें- ഉത്രയുടേത് കൊലപാതകം: പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്, ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

ആദ്യതവണ അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതുകൊണ്ട് രണ്ടാംതവണ കരിമൂര്‍ഖനെ ഉപയോഗിക്കുകയായിരുന്നു. നിരവധി തവണ പാമ്പിനെകൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയത്. ഉത്രയുടെ 110 പവനില്‍ നിന്നും 92 പവന് ലോക്കറില്‍ നിന്നും സൂരജ് എടുത്തതായും പൊലീസ് പറഞ്ഞു.

ये भी पà¥�ें- സൂരജിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമില്ലെന്ന് മാതാപിതാക്കള്‍ 

Tags:    

Similar News