സൂരജിനെ പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് പിതാവ്
ഉത്രയുടെ കൊലപാതകത്തില്‍ മകന് തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് സൂരജിന്റെ കുടുംബം
ഉത്ര കൊലക്കേസില്‍ പ്രതിയായ സൂരജിനെ പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍. ഉത്രയുടെ മാതാപിതാക്കള്‍ സൂരജിനെ കള്ളകേസില്‍ കുടുക്കുമെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ കേസില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമമാണെന്നും സൂരജിന്റെ സഹോദരിക്ക് കേസില്‍ പങ്കുണ്ടെന്നും ഉത്രയുടെ മാതാപിതാക്കളും പ്രതികരിച്ചു.
ഉത്രയെ കൊന്നതാണെന്ന് സൂരജ് സമ്മതിച്ചുവെന്ന കാര്യം അടൂരിലുള്ള സൂരജിന്റെ മാതാപിതാക്കള്‍ ഇപ്പോഴും സമ്മതിക്കുന്നില്ല. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഇവര്‍ ഉറച്ച് നില്‍ക്കുകയാണ്. സൂരജിനെ പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാകും എന്നാണ് ഇവര്‍ പറയുന്നത്. ഉത്രയുടെ കുടുംബം കള്ളകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.
ये à¤à¥€ पà¥�ें- ഞാന്‍ ചെയ്തിട്ടില്ല അച്ഛാ..; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്, പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി
എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്നാണ് ഉത്രയുടെ കുടുംബം പറയുന്നത്. സഹോദരിക്കും കൂടുതല്‍ പങ്കുണ്ട്. സ്വര്‍ണ്ണം കൈക്കലാക്കിയത് സഹോദരിക്ക് വേണ്ടിയാണെന്നും ഉത്രയുടെ കുടുംബം പറയുന്നു.
കേസ് നിയമപരമായി നേരിടാനാണ് സൂരജിന്റെ കുടുംബത്തിന്റെ തീരുമാനം. അതേസമയം നിലവില്‍ സൂരജിന്റെ വീട്ടിലുള്ള കുട്ടിയ ഉത്രയുടെ വീട്ടിലേക്ക് എത്തിക്കാനുള്ള നീക്കം ഉത്രയുടെ ബന്ധുക്കളും ആരംഭിച്ചു.