ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്ക് പിടികൂടിയതിന് പൊലീസ് സ്റ്റേഷനില്‍ കയറി സി.പി.എം നേതാക്കളുടെ വധഭീഷണി, അതിക്രമം

ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ സി.പി.എം ഏരിയാ സെക്രട്ടറിയുടെയും, ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെയും അതിക്രമം

Update: 2020-05-28 11:11 GMT
Advertising

ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ സി.പി.എം ഏരിയാ സെക്രട്ടറിയുടെയും, ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെയും അതിക്രമം. പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐ. ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കി. സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.തിലകൻ എന്നിവരാണ് ഭീഷണി മുഴക്കിയത്. വാഹന പരിശോധനക്കിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ ബൈക്ക് പിടികൂടിയതിനെ ചൊല്ലിയാണ് അതിക്രമം.

WatchMore......

Full View
Tags:    

Similar News