സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

ദിവസം 3000 ടെസ്റ്റുകള്‍ നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

Update: 2020-05-29 08:11 GMT
Advertising

സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഉറവിടം അറിയാത്ത കേസുകള്‍ കുറവാണ്. മൂന്നു തടവുകാര്‍ക്ക് കൊവിഡ് ബാധയുണ്ടായ വെഞ്ഞാറമൂടും സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ദിവസം 3000 ടെസ്റ്റുകള്‍ നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഉറവിടം അറിയാത്ത കേസുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്‍റെ തുടര്‍ച്ചയായി ഒരേ സ്ഥലത്തു തന്നെ ഒത്തിരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സെന്‍റിനല്‍ സര്‍വയലന്‍സ് ടെസ്റ്റിലും പൊസിറ്റീവ്സ കേസുകള്‍ കുറവാണ്. സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ല എന്നു തന്നെയാണ് ഇതു നല്‍കുന്ന സൂചനകളെന്ന് ആരോഗ്യമന്ത്രി പറയുന്നു.

മൂന്നു പ്രതികള്‍ക്ക് കൊവിഡ് ബാധിച്ച വെഞ്ഞാറംമൂട് സമൂഹ വ്യാപനം ഉണ്ടായോ എന്ന പരിശോധന നടക്കുന്നുണ്ട്. അവിടെ കണ്ടൈന്‍മെന്‍റ് സോണ്‍ ആക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാനത്തുടനീളം ടെസ്റ്റുകളുടെ എണ്ണവും വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Full View
Tags:    

Similar News