ലോറി ഡ്രൈവര്‍ക്ക് കോവിഡ്; കോഴിക്കോട് പുതിയാപ്പ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

താനൂരിൽ കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ പുതിയാപ്പ ഹാര്‍ബറില്‍ എത്തിയിരുന്നു

Update: 2020-06-24 06:28 GMT
Advertising

കോഴിക്കോട് പുതിയാപ്പ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. താനൂരിൽ കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ പുതിയാപ്പ ഹാര്‍ബറില്‍ എത്തിയിരുന്നു. പുതിയാപ്പ ഹാര്‍ബര്‍ അണുവിമുക്തമാക്കുന്നതിനായി അടച്ചു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തും.

ആന്ധ്രാപ്രദേശില്‍ നിന്ന് ജൂണ്‍ നാലിന് തിരിച്ചെത്തിയ ലോറി ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തീരമേഖലയില്‍ ജാഗ്രത ശക്തമാക്കിയിരുന്നു. താനൂര്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. നഗരസഭ ഓഫീസിലെ ഒരു ജിവനക്കാരനും വില്ലേജ് ഓഫീസിലെ ഒരു ജീവനക്കാരനും നീരിക്ഷണത്തിലാണ്.

Full View
Tags:    

Similar News