കോട്ടയത്ത് കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

ബിജു പോളിന്റെ മകൻ ലിജു ആണ് മരിച്ചത്

Update: 2024-05-01 11:32 GMT
Editor : Lissy P | By : Web Desk

കോട്ടയം: കരൂരിൽ കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു. വല്ലയിൽ സ്വദേശി ബിജു പോളിന്റെ മകൻ ലിജു ആണ് മരിച്ചത്. കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് ലിജു. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് അപകടമുണ്ടായത്.

 പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. രാവിലെ പത്തരയോടെയാണ് സംഭവം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News