മുസ്‌ലിം ലീഗുമായി ഒന്നിച്ചു പോകാനാകില്ലെന്ന് കോൺഗ്രസ്; മലപ്പുറം ഊരകത്ത് യുഡിഎഫിൽ പൊട്ടിത്തെറി
ഇനി ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയില്ലെന്നും യുഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായി മണ്ഡലം പ്രസിഡന്റ്
Update: 2025-12-26 02:46 GMT
മലപ്പുറം: ഊരകം പഞ്ചായത്തിൽ യുഡിഎഫിൽ പൊട്ടിത്തെറി. മുസ്‍ലിം ലീഗ് നേതൃത്വം അവഗണിക്കുന്നതായി കോൺഗ്രസ്. നേരത്തെ ഉറപ്പുനൽകിയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലീഗ് നൽകുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നൽകിയ ഉറപ്പ് പാലച്ചില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ന്റെ ബ്ലോക്ക് സീറ്റ് ലീഗിന് വിട്ടു നൽകിയിരുന്നു. പലതവണ വിട്ടുവീഴ്ച ചെയ്തു. ഇനി ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയില്ലെന്നും യുഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ മൊയ്തീൻ മീഡിയവണിനോട് പറഞ്ഞു.യാതൊരു വിട്ടുവീഴ്ചയും ഇല്ല. മുസ്‍ലിം ലീഗുമായി ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് അന്തിമ തീരുമാനം.പഞ്ചായത്തിൽ ഭരണ പങ്കാളിത്തം വേണമെന്നും എം.കെ മൊയ്തീൻ പറഞ്ഞു.