തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് വൻ മോഷണം; 27 പവൻ സ്വർണവും 35,000 രൂപയും കവർന്നു

ധനുവച്ചപുരം സ്വദേശി ഷാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്

Update: 2026-02-13 15:12 GMT

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരത്ത് വീട് കുത്തി തുറന്ന് വൻ മോഷണം. 27 പവൻ സ്വർണവും 35,000 രൂപയുമാണ് മോഷണം പോയത്. ധനുവച്ചപുരം സ്വദേശി ഷാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് നിഗമനം. വിഴിഞ്ഞത്തുള്ള മകളുടെ വീട്ടിൽ പോയിരുന്ന ഷാജുവും കുടുംബവും ഇന്ന് രാവിലെയാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കണ്ടതോടെ സമീപത്ത് താമസിക്കുന്ന ഷാജുവിന്റെ സഹോദരനെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തുന്നത്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News