'മതം പറഞ്ഞു വോട്ടുപിടിച്ചു';കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി എൽഡിഎഫ്

ഷൈജി ഓട്ടപള്ളി രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തിലെത്തി വോട്ട് ചോദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു

Update: 2026-04-02 07:47 GMT
Editor : ലിസി. പി | By : Web Desk

കാസർകോട്: കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷൈജി ഓട്ടപള്ളിക്കെതിരെ പരാതി.മതം പറഞ്ഞു വോട്ടുപിടിച്ചതായാണ് പരാതി.യുഡിഎഫ് സ്ഥാനാർഥിക്കെതിരെ എൽഡിഎഫ്  മുഖ്യ വരണാധികാരിക്ക് പരാതി നൽകി..

യുഡിഎഫ് സ്ഥാനാർഥി ഷൈജി ഓട്ടപള്ളി  രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തിലെത്തി വോട്ട് ചോദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മാർച്ച് 22നാണ് സംഭവം. വോട്ട് അഭ്യർഥിക്കുന്നതിനൊപ്പം മതവും സമുദായവും സൂചിപ്പിക്കുന്നതായാണ് പരാതി. വിഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തിൽ നടന്ന ഒരു ചടങ്ങിനിടെ എത്തിയ സ്ഥാനാർഥി വിശ്വാസികളോട് വോട്ട് അഭ്യർഥിക്കുകയായിരുന്നു. ഇതിനിടെ മതം സൂചിപ്പിച്ചെന്ന് കാട്ടി എൽഡി എഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലിൻ്റെ ചീഫ് ഏജന്റ് വി കെ രാജനാണ് മുഖ്യ വരണാധികാരിക്ക് പരാതി നൽകിയത് .

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News