'പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു'; ആരോപണവുമായി കെ.സി വേണുഗോപാൽ,മറുപടിയുമായി എം.എ ബേബി

പേരാമ്പ്രയിൽ സിപിഎം വർഗീയ പ്രചരണം നടത്തുന്നുവെന്നും കെ.സി ആരോപിച്ചു

Update: 2026-04-02 09:32 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍: പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന ആരോപണവുമായി കെ.സി വേണുഗോപാൽ. പയ്യന്നൂർ ഏരിയ കമ്മിറ്റി  ഓഫീസിലാണ്  വ്യാജ ഐ.ഡി നിർമാണമെന്നും പരാജയഭീതിയിൽ സിപിഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും പേരാമ്പ്രയിൽ സിപിഎം വർഗീയ പ്രചരണം നടത്തുന്നുവെന്നും കെ.സി ആരോപിച്ചു. എന്നാൽ ആരോപണം സിപിഎം തള്ളി.

വ്യാജ കാർഡുണ്ടാക്കൽ സിപിഎമ്മിന്റെ രീതിയല്ലെന്ന് ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. സിപിഎമ്മിനെ തകർക്കാനുള്ള ശ്രമങ്ങളാണ് ഡീൽ ആരോപണത്തിലൂടെ നടത്തുന്നത്.  പ്രതിപക്ഷ നേതാവ് അവതരണം കൊണ്ട് വീടുകൾ നിർമ്മിക്കുന്നു. യൂത്ത് കോൺഗ്രസും കോൺഗ്രസും നൽകാമെന്ന് പറഞ്ഞതിനേക്കാൾ വീടുകൾ നിർമ്മിച്ചുവെന്നും എം.എ ബേബി പരിഹസിച്ചു. വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വോട്ട് നേടേണ്ട ആവശ്യം സി പിഎമ്മിനില്ലെന്ന് കെ.രാധാകൃഷ്ണൻ എംപിയും പറഞ്ഞു.

Advertising
Advertising
Full View

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News