യൂണിയൻ തെരഞ്ഞെടുപ്പ്; തൊടുപുഴ അല്‍ അസര്‍ ലോ കോളജില്‍ കെഎസ്‌യു-എസ്ഡിപിഐ സഖ്യത്തിന് വിജയം

എസ്ഡിപിഐ വിദ്യാര്‍ഥി സംഘടനയായ യങ് ഡെമൊക്രാറ്റിന്റെ സ്ഥാനാര്‍ഥികള്‍ കെഎസ്‌യു പിന്തുണയില്‍ വിജയിച്ചു

Update: 2026-09-29 12:41 GMT

ഇടുക്കി: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തൊടുപുഴ അല്‍ അസര്‍ ലോ കോളജില്‍ കെഎസ്‌യുവിന് എസ്ഡിപിഐയുടെ പിന്തുണ. രണ്ട് യുയുസി സീറ്റുകള്‍ വിട്ടുകൊടുത്താണ് കെഎസ്‌യു എസ്ഡിപിഐയുടെ പിന്തുണ ഉറപ്പിച്ചത്.

എസ്ഡിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ യങ് ഡെമൊക്രാറ്റിന്റെ സ്ഥാനാര്‍ഥികള്‍ കെഎസ്‌യു പിന്തുണയില്‍ വിജയിച്ചു. ആകെ 12 പാനല്‍ സീറ്റുകളില്‍ എട്ടെണ്ണം കെഎസ്‌യുവും നാലെണ്ണം എസ്എഫ്‌ഐയുമാണ് നേടിയത്.

ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി തുടങ്ങിയ സീറ്റുകളിലാണ് എസ്എഫ്‌ഐ വിജയിച്ചത്. നറുക്കെടുപ്പിലൂടെ ആയിരുന്നു പ്രധാന സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News