തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ചിറയിൻകീഴിലെ തിരിച്ചടിക്ക് കാരണം രമ്യ ഹരിദാസിന്റെ വീഴ്ചയെന്ന് സജാദ്

''വീട് കയറി ആക്രമിക്കുന്നത് ജനം കണ്ടു. പാർട്ടി പ്രവർത്തകർക്ക് വലിയ വിഷമം ഉണ്ടാക്കുന്ന തോൽവിയാണുണ്ടായത്''

Update: 2026-09-29 12:48 GMT

തിരുവനന്തപുരം: ചിറയിൻകീഴിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം രമ്യ ഹരിദാസ് എംഎൽഎയെന്ന് കോൺ​ഗ്രസ് നേതാവ് സജാദ്.

വീട് കയറി ആക്രമിക്കുന്നത് ജനം കണ്ടു. പാർട്ടി പ്രവർത്തകർക്ക് വലിയ വിഷമം ഉണ്ടാക്കുന്ന തോൽവിയാണുണ്ടായത്. പാർട്ടി കാര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും  സജാദ് പറഞ്ഞു.

ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ കെപിസിസി അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാവാണ് എസ്. സജാദ്. എംഎൽഎ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പാളയം പ്രദീപിനൊപ്പം സജാദിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രമ്യ ഹരിദാസ് എംഎൽ‌എയെ താക്കീത് ചെയ്തിരുന്നു. 

Advertising
Advertising

ചിറയിൻകീഴ് മേഖലയിൽ വരുന്ന രണ്ട് സീറ്റുകളാണ് യുഡിഎഫിന് നഷ്ടമായത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന ചിറയിൻകീഴ് ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷനില്‍ എൽഡിഎഫിലെ എസ്. ബിജിമോൾ 359 വോട്ടുകൾക്കാണ് വിജയിച്ചത്. മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡ്  എൽഡിഎഫിലെ രമ്യ വി. തുളസി 139 വോട്ടുകൾക്ക് പിടിച്ചെടുക്കുകയും ചെയ്തു. 

എംഎൽഎയും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ തമ്മിലടിയാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. തോൽവിയെക്കുറിച്ച് ജില്ലാ കമ്മിറ്റിയുമായി ആലോചിച്ച് പരിശോധന നടത്തി തക്കതായ നടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ്  സണ്ണി ജോസഫ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News