Writer - രാഗേന്ദു പി.ആർ
Web Journalist
കോട്ടയം: എംജി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം. ആലുവ യുസി കോളജ് യൂണിയന്‍ ആറ് വര്‍ഷത്തിനുശേഷം എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. മഹാരാജാസ് കോളജില്‍ 14 സീറ്റുകളും എസ്എഫ്‌ഐ നിലനിര്‍ത്തി.
എറണാകുളം ലോ കോളജ്, തൃക്കാക്കര ഭാരത് മാതാ കോളജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ്, കൊച്ചി എംഇഎസ് തുടങ്ങിയ കോളജുകളില്‍ എസ്എഫ്‌ഐ വിജയം കൈവരിച്ചു.
കോതമംഗലം എംഎ കോളേജ്, കാലടി ശ്രീശങ്കര കോളജ് എന്നിവിടങ്ങളില്‍ ഏഴ് വര്‍ഷത്തിനുശേഷം കെഎസ്‌യു വിജയിച്ചു. തേവര സേക്രഡ് ഹാര്‍ട്ട്, ആലുവ അല്‍ അമീന്‍, മൂവാറ്റുപുഴ നിര്‍മല കോളജ് എന്നിവിടങ്ങളില്‍ കെഎസ്‌യു മുഴുവന്‍ സീറ്റുകളും നിലനിര്‍ത്തി. 12ലധികം കോളജുകളിലാണ് കെഎസ്‌യു വിജയിച്ചത്.