'ജനറൽ ആശുപത്രി ചരിത്രമെഴുതുന്നുണ്ടെങ്കിൽ അർപ്പണബോധമുള്ളൊരു നേതൃത്വം ഉണ്ടാകണം, ആ നേതൃത്വത്തിന്റെ പേരാണ് ഡോ. ഷഹിർഷാ'-ഫേസ്ബുക്ക് കുറിപ്പ്
''കേരളത്തിലെ ആതുരാലയങ്ങളുടെ മുഖച്ഛായ മാറ്റുന്നതിനുള്ള ഉദാഹരണമോ മാതൃകയോ ഒക്കെയായി പുനലൂർ താലൂക്ക് ആശുപത്രി മുന്‍പേ സഞ്ചരിച്ചു. അവിടെനിന്നാണ് ഡോ. ഷഹിർ ഷാ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് സൂപ്രണ്ടായി നിയമിതനാകുന്നത് ''
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത് കഴിഞ്ഞ ദിവസമാണ് . എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ആ നേട്ടത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർ ഷായെ അഭിനന്ദിച്ചുള്ളൊരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
ജോയ് സി ജോര്‍ജ് എന്ന വ്യക്തിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ ആതുരാലയങ്ങളുടെ മുഖച്ഛായ മാറ്റുന്നതിന് തുടക്കമിട്ടത് പുനലൂർ താലൂക്ക് ആശുപത്രിയായിരന്നുവെന്നും ഏതൊരു സ്വകാര്യ ആശുപത്രിയേയും വെല്ലുംവിധത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയെ മാറ്റിയെടുത്തത് ഡോ. ഷഹിർഷായും ടീമുമായിരുന്നുവെന്നും അവിടെ നിന്നും മികച്ച മാതൃക തീര്‍ത്താണ് അദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് സൂപ്രണ്ടായി നിയമിതനാകുന്നതെന്നും അദ്ദേഹം പറയുന്നു.
'കേരളത്തിലെ ആതുരാലയങ്ങളുടെ മുഖച്ഛായ മാറ്റുന്നതിന് തുടക്കമിട്ടത് പുനലൂർ താലൂക്ക് ആശുപത്രിയാണ്. കുറേ വർഷങ്ങൾ പഴക്കമുള്ള ചരിത്രമാണത്. ഏതൊരു സ്വകാര്യ ആശുപത്രിയേയും വെല്ലുംവിധത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയെ മാറ്റിയെടുത്തത് ഡോ. ഷഹിർഷായും ടീമുമായിരുന്നു. അതിന് അദ്ദേഹം സർക്കാരിന്റെ ഫണ്ട് മാത്രം ആശ്രയിച്ചുനിന്നില്ല. സിഎസ്ആർ ഫണ്ടും സ്‌പോൺസർഷിപ്പുകളുമൊക്കെ സ്വന്തം നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ ലാബുകളും സ്‌കാനിംഗ് സംവിധാനവും ഡയാലിസിസ് സൗകര്യംവരെ ഒരുക്കി. ആദ്യകാലത്ത് ഇത്തരത്തിൽ ആശുപത്രിയുടെ മുഖച്ഛായ മാറ്റിയ ഡോ. ഷഹിർഷായെ കാത്തിരുന്നത് പ്രതികാര നടപടികളായിരുന്നു. അദ്ദേഹത്തെ വിജിലൻസ് കേസിൽ കുടുക്കാനുള്ള ശ്രമംവരെ ചിലയിടങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്.
പിന്നീട് കിഫ്ബി ഫണ്ട് ലഭ്യമായതോടെ പുനലൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഉൾപ്പെടെ ലഭിച്ചു. ആരോഗ്യപ്രവർത്തകരുടെ നല്ലൊരു ടീം അദ്ദേഹത്തിനൊപ്പം എന്നുമുണ്ടായിരുന്നു. അവർ സമയംനോക്കാതെ ജോലി ചെയ്തു. അങ്ങനെ കേരളത്തിലെ ആതുരാലയങ്ങളുടെ മുഖച്ഛായ മാറ്റുന്നതിനുള്ള ഉദാഹരണമോ മാതൃകയോ ഒക്കെയായി പുനലൂർ താലൂക്ക് ആശുപത്രി മുന്‍പേ സഞ്ചരിച്ചു. അവിടെനിന്നാണ് ഡോ. ഷഹിർ ഷാ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് സൂപ്രണ്ടായി നിയമിതനാകുന്നത് - ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
'രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതുള്ള വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും പിന്നാലെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് എറണാകുളം ജനറൽ ആശുപത്രി സാക്ഷ്യംവഹിക്കുന്നത്. സംശയമില്ല, അതതു മേഖലകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാരുടെ ഒരു വലിയ സംഘംതന്നെ അതിനൊക്കെ പിന്നിലുണ്ട്. ഡോക്ടർമാരായ ജോർജ് വാളൂരാൻ, രാഹുൽ സതീശൻ, ജിയോ പോൾ, പി.പി.രോഷ്‌ന, പോൾ തോമസ്, വിജോ ജോർജ് തുടങ്ങിയവരാണ് ഹൃദയം മാറ്റിവയ്ക്കലിനു നേതൃത്വം നൽകിയത്.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളെപ്പോലും പിന്നിലാക്കി ഒരു ജനറൽ ആശുപത്രി ആതുരസേവന രംഗത്ത് ചരിത്രമെഴുതുന്നുണ്ടെങ്കിൽ തീർച്ചയായും അതിനുപിന്നിൽ അർപ്പണബോധമുള്ള ഒരു നേതൃത്വം ഉണ്ടാകണം. ആ നേതൃത്വത്തിന്റെ പേരാണ് ഡോ. ഷഹിർഷാ എന്നുറപ്പിച്ചു പറയുന്നത് പുനലൂരിന്റെ മാതൃക മുന്നിലുള്ളതുകൊണ്ടുകൂടിയാണ്. തീർച്ചയായും അതിന് ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർലോഭമായ പിന്തുണ ഊർജ്ജം പകർന്നിട്ടുമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എറണാകുളം ജനറൽ ആശുപത്രി കേരളത്തിന്റെ ആരോഗ്യപരിപാലന ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോൾ അധികമാരും അറിയാതെ അതിലൊരിടത്ത് ഈ മനുഷ്യന്റെ പേരുണ്ടാകും- ഡോ. Shahir Sha. ടീം വർക്കിലൂടെ എങ്ങനെയൊക്കെയാണ് സർക്കാർ ആതുരാലയങ്ങളെ മികച്ച നിലയിലേക്കെത്തിക്കാനാകുമെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത വ്യക്തി. ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർരുടെ പേരിനൊപ്പം ഈ പേരുകൂടി ഓർമിച്ചില്ലെങ്കിൽ അത് വലിയൊരു നന്ദികേടാകും. ഡോ. ഷഹിർഷാ- എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട്.
കേരളത്തിലെ ആതുരാലയങ്ങളുടെ മുഖച്ഛായ മാറ്റുന്നതിന് തുടക്കമിട്ടത് പുനലൂർ താലൂക്ക് ആശുപത്രിയാണ്. കുറേ വർഷങ്ങൾ പഴക്കമുള്ള ചരിത്രമാണത്. ഏതൊരു സ്വകാര്യ ആശുപത്രിയേയും വെല്ലുംവിധത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയെ മാറ്റിയെടുത്തത് ഡോ. ഷഹിർഷായും ടീമുമായിരുന്നു. അതിന് അദ്ദേഹം സർക്കാരിന്റെ ഫണ്ട് മാത്രം ആശ്രയിച്ചുനിന്നില്ല. സിഎസ്ആർ ഫണ്ടും സ്‌പോൺസർഷിപ്പുകളുമൊക്കെ സ്വന്തം നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ ലാബുകളും സ്‌കാനിംഗ് സംവിധാനവും ഡയാലിസിസ് സൗകര്യംവരെ ഒരുക്കി. ആദ്യകാലത്ത് ഇത്തരത്തിൽ ആശുപത്രിയുടെ മുഖച്ഛായ മാറ്റിയ ഡോ. ഷഹിർഷായെ കാത്തിരുന്നത് പ്രതികാര നടപടികളായിരുന്നു. അദ്ദേഹത്തെ വിജിലൻസ് കേസിൽ കുടുക്കാനുള്ള ശ്രമംവരെ ചിലയിടങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്.
പിന്നീട് കിഫ്ബി ഫണ്ട് ലഭ്യമായതോടെ പുനലൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഉൾപ്പെടെ ലഭിച്ചു. ആരോഗ്യപ്രവർത്തകരുടെ നല്ലൊരു ടീം അദ്ദേഹത്തിനൊപ്പം എന്നുമുണ്ടായിരുന്നു. അവർ സമയംനോക്കാതെ ജോലി ചെയ്തു. അങ്ങനെ കേരളത്തിലെ ആതുരാലയങ്ങളുടെ മുഖച്ഛായ മാറ്റുന്നതിനുള്ള ഉദാഹരണമോ മാതൃകയോ ഒക്കെയായി പുനലൂർ താലൂക്ക് ആശുപത്രി മുന്‍പേ സഞ്ചരിച്ചു. അവിടെനിന്നാണ് ഡോ. ഷഹിർ ഷാ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് സൂപ്രണ്ടായി നിയമിതനാകുന്നത്.
രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതുള്ള വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും പിന്നാലെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് എറണാകുളം ജനറൽ ആശുപത്രി സാക്ഷ്യംവഹിക്കുന്നത്. സംശയമില്ല, അതതു മേഖലകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാരുടെ ഒരു വലിയ സംഘംതന്നെ അതിനൊക്കെ പിന്നിലുണ്ട്. ഡോക്ടർമാരായ ജോർജ് വാളൂരാൻ, രാഹുൽ സതീശൻ, ജിയോ പോൾ, പി.പി.രോഷ്‌ന, പോൾ തോമസ്, വിജോ ജോർജ് തുടങ്ങിയവരാണ് ഹൃദയം മാറ്റിവയ്ക്കലിനു നേതൃത്വം നൽകിയത്.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളെപ്പോലും പിന്നിലാക്കി ഒരു ജനറൽ ആശുപത്രി ആതുരസേവന രംഗത്ത് ചരിത്രമെഴുതുന്നുണ്ടെങ്കിൽ തീർച്ചയായും അതിനുപിന്നിൽ അർപ്പണബോധമുള്ള ഒരു നേതൃത്വം ഉണ്ടാകണം. ആ നേതൃത്വത്തിന്റെ പേരാണ് ഡോ. ഷഹിർഷാ എന്നുറപ്പിച്ചു പറയുന്നത് പുനലൂരിന്റെ മാതൃക മുന്നിലുള്ളതുകൊണ്ടുകൂടിയാണ്. തീർച്ചയായും അതിന് ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർലോഭമായ പിന്തുണ ഊർജ്ജം പകർന്നിട്ടുമുണ്ട്.