ലാവ്‌ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല

അന്തിമവാദം കേൾക്കൽ ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്

Update: 2024-05-01 11:20 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: എസ്.എൻ.സി ലാവ്‍ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല.മറ്റുകേസുകൾ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്.ഹരജിയിൽ അന്തിമ വാദം കേൾക്കൽ ഇന്ന് നിശ്ചയിച്ചിരുന്നു.

പല തവണ മാറ്റിവച്ചതിലൂടെ ഏറെ ചർച്ചയായതാണ് ലാവ്‌ലിൻ അഴിമതി കേസ്.  ആറു വർഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്‌ലിൻ ഹരജികൾ ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കാനിരുന്നത്. പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ തുടങ്ങിയതോടെ വാദം കേൾക്കൽ അനന്തമായി നീണ്ടുതുടങ്ങി .

അപ്പീൽ നൽകിയ സി.ബി.ഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടു . ഇതിനിടയിൽ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി രമണ , യു.യു ലളിത് , എം ആർ ഷാ എന്നിവർ സുപ്രിംകോടതിയിൽ നിന്നും വിരമിച്ചു . കേസിന്‍റെ വാദം പോലും തുടങ്ങാൻ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. കേസ് വാദിക്കാൻ തയ്യാറാണെന്ന് പിണറായി വിജയന്‍റെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സി.ബി.ഐ പലപ്പോഴും സുപ്രിംകോടതിയിൽ സമർപ്പിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News