ട്രഷറി തട്ടിപ്പ് കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയം; മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും

ബിജു ലാലിനെ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവ് എടുക്കും

Update: 2020-08-06 06:59 GMT
Advertising

തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയമെന്ന് അന്വേഷണ സംഘം. മറ്റ് ജീവനക്കാരുടെ സഹായം ബിജുലാലിന് ലഭിച്ചോ എന്ന് അന്വേഷിക്കും. ബിജു ലാലിനെ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവ് എടുക്കും. പ്രതി ബിജു ലാലിന്‍റെ റിമാൻഡ് റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 11 ലാണ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു.

2 കോടി 74 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതിൽ 74 ലക്ഷം രൂപ റമ്മി കളിച്ചും സ്വർണ്ണം വാങ്ങിയും ചില വാക്കി. വഞ്ചന, ആൾമാറാട്ടം നടത്തിയുള്ള വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചനയ്ക്കായി വ്യാജരേഖ നിർമ്മിക്കൽ, വ്യാജരേഖ ഉപയോഗിക്കൽ,കമ്പ്യൂട്ടർ ഹാക് ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ബിജുലാലിന്‍റെ പക്കൽ നിന്നും ട്രഷറി സേവിങ്സ് അക്കൗണ്ടിന്റെ പാസ് ബുക്കും ചെക്ക് ലീഫുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തവയിൽ പെടും. രണ്ട് ദിവസത്തിനകം അന്വേഷണ സംഘം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. അതേസമയം പ്രതി ബിജു ലാൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി - 11 ൽ ജാമ്യാപേക്ഷ സമർപ്പിച്ചു.

Full View
Tags:    

Similar News