രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട ഹരജി ഒത്തുതീര്‍ന്നു; എം.ടിയുടെയും ശ്രീകുമാർ മേനോന്‍റെയും അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു

എം.ടിക്ക് തിരക്കഥ തിരിച്ചു നൽകാനും ശ്രീകുമാർ മേനോന്‍ അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ മടക്കി നൽകാനും ഇരുവരും ധാരണയിലെത്തിയിരുന്നു.

Update: 2020-09-21 06:13 GMT
Advertising

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട ഹരജി ഒത്തുതീര്‍ന്നു. ഹരജി പിൻവലിക്കണമെന്ന് കാണിച്ച് കേസിലെ കക്ഷികളായ എം.ടി. വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും നൽകിയ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. എം.ടിക്ക് തിരക്കഥ തിരിച്ചു നൽകാനും ശ്രീകുമാർ മേനോന്‍ അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ മടക്കി നൽകാനും ഇരുവരും ധാരണയിലെത്തിയിരുന്നു.

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ നിലനിന്ന തര്‍ക്കത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. മൂന്നുവര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുണ്ടായിരുന്ന കരാര്‍. നാലുവര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എം.ടി വാസുദേവന്‍ നായര്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീകോടതിയിലും ഹരജി നല്‍കിയിരുന്നു.

ये भी पà¥�ें- രണ്ടാമൂഴം വിവാദം; എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി

Full View
Tags:    

Similar News