സ്വര്‍ണക്കടത്തിന്‍റെ പണമിടപാടില്‍ എം. ശിവശങ്കര്‍ ഇടപെട്ടതിന്‍റെ വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്

സ്വപ്നയെ വേണുഗോപാലിന് പരിചയപ്പെടുത്തുക മാത്രമാണ് താന്‍‌ ചെയ്തത് എന്നും അതിനപ്പുറം ഒന്നും താന്‍ ചെയ്തിട്ടില്ലെന്നുമാണ് ശിവശങ്കര്‍ പറഞ്ഞിരുന്നത്

Update: 2020-10-25 05:39 GMT
Advertising

സ്വര്‍ണക്കടത്തിന്‍റെ പണമിടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടതിന്‍റെ വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്. ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൌണ്ടെന്‍റ് വേണുഗോപാലുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് പുറത്തായത്. പണമിടപാടില്‍ ഇടപ്പെട്ടിട്ടില്ലെന്നായിരുന്നു ശിവശങ്കര്‍ പറഞ്ഞത്. വാട്സാപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ള തെളിവുകളാണ് ഇ.ഡി കോടതിയില്‍ നല്‍കിയത്.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തത് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് . ഈ തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാട്ട്സാപ്പ് ചാറ്റുകള്‍. തുക നിക്ഷേപിക്കാന്‍ ഒരാള്‍ വരുന്നുണ്ട് എന്നതടക്കമുള്ള വിവരങ്ങള്‍ വേണുഗോപാലിനോട് ശിവശങ്കര്‍ ചാറ്റില്‍ പറഞ്ഞതായാണ് വിവരം.

സ്വപ്നയെ വേണുഗോപാലിന് പരിചയപ്പെടുത്തുക മാത്രമാണ് താന്‍‌ ചെയ്തത് എന്നും അതിനപ്പുറം ഒന്നും താന്‍ ചെയ്തിട്ടില്ലെന്നുമാണ് ശിവശങ്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിക്ഷേപമടക്കമുള്ള കാര്യങ്ങള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്നാണ് ഈ ചാറ്റുകളില്‍ നിന്നുമിപ്പോള്‍ മനസിലാകുന്നത്.

Tags:    

Similar News