സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം ; പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ

ബി.ജെ.പി പ്രവര്‍ത്തകനായ മല്ലപ്പള്ളി കീഴ് വായ്പൂർ സ്വദേശി വാസുദേവൻ പിള്ളയാണ് അറസ്റ്റിലായത്

Update: 2022-05-27 11:05 GMT
Advertising

പത്തനംതിട്ട: സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ. ബി.ജെ.പി പ്രവര്‍ത്തകനായ മല്ലപ്പള്ളി കീഴ് വായ്പൂർ സ്വദേശി വാസുദേവൻ പിള്ളയാണ് അറസ്റ്റിലായത്. മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ഈ മാസം 22, 23 തിയതികളിലാണ് മതസ്പര്‍ദയുണ്ടാക്കുന്ന പോസ്റ്റുകള്‍ ഇയാള്‍ ഫെയിസ്‍ബുക്കില്‍ ഇട്ടത്. ഐ.പി.സി 153 എ വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസ് .പോപ്പുലർ ഫ്രണ്ട് നേതാവ് അൽത്താഫ് നൽകിയ പരാതിയിലാണ് നടപടി.  ഇന്ന് രാവിലെ കോടതിയിലേക്ക് വിളിച്ചു വരത്തി ചോദ്യം ചെയ്ത ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തെ മുഴുവന്‍ അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.  

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

Contributor - Web Desk

contributor

Similar News