ഇന്ത്യയിലും തുര്‍ക്കിസ്ഥാനിലും മുസ്‍ലിംകള്‍ക്കെതിരായ വിവേചനത്തില്‍ നടപടിയാവശ്യപ്പെട്ട് കുവെെത്ത് എംപിമാര്‍

Update: 2019-12-25 18:10 GMT
Advertising

ഇന്ത്യയിലും കിഴക്കൻ തുർക്കിസ്ഥാനിലും മുസ്‍ലിംകൾക്കെതിരെ നടക്കുന്ന വിവേചനം തടയണമെന്ന‌് കുവൈത്ത് പാർലിമെന്റ് അംഗങ്ങൾ. സംയുക്ത പ്രസ്താവനയിലൂടെയാണ് കുവെെത്ത് പാർലിമെന്റ് അംഗങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

27 എംപിമാരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്. സമീപകാല സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച എംപിമാർ ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അന്താരാഷ്ട്ര വേദികളിൽ വിഷയം ഉയർത്തിക്കൊണ്ടുവരാനും കുവൈത്ത് ഗവൺമെന്റിനോടും പാർലിമെന്ററി കമ്മിറ്റികളോടും അഭ്യർത്ഥിച്ചു.

Tags:    

Similar News