കുവൈത്തില്‍ വിദേശികൾക്കിടയിലെ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് ആവശ്യം

Update: 2020-04-06 20:44 GMT
Advertising

കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞതോടെ സാമൂഹ്യവ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം എന്ന ആവശ്യം ശക്തമാകുന്നു. വിദേശികൾ അനിയന്ത്രിതമായി പുറത്തിറങ്ങുന്നത് തുടരുന്ന സാഹചര്യത്തിൽ വിദേശി താമസമേഖലകളിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തണമെന്നാണ് പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് തന്നെയാണ് പ്രവാസികളുടെയും അഭിപ്രായം.

വിദേശി ജനസാന്ദ്രത ഏറിയതും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതുമായ സ്ഥലങ്ങളിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തണമെന്ന് ആദിൽ അൽ ദംഹി എം.പി കഴിഞ്ഞ ദിവസം ആവശ്യപെട്ടിരുന്നു. രോഗബാധിതരിൽ ഇന്ത്യക്കാരുടെ എണ്ണം വർധികുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രങ്ങൾ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് പ്രവാസികളും.

Full View

അതിനിടെ പൂർണ കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ സർക്കാറിൽനിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജലീബ് മെഹബൂൽ അതുടങ്ങിയ പ്രദേശങ്ങളിൽ കർഫ്യൂ സമയം നീട്ടാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചതായി കഴിഞ്ഞ ദിവസം പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

Similar News