ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ പഠനസംവിധാനങ്ങൾ നടപ്പിലാക്കാനൊരുങ്ങി കുവൈത്ത് യൂണിവേഴ്‌സിറ്റി

ആർട്ടിഫിഷ്യൽ ഇൻറലിജൻസിനും കോഡിംഗ് പഠനത്തിനുമായുള്ള ആഗോള പാഠ്യപദ്ധതിയാണ് സർവ്വകലാശാല ആലോചിക്കുന്നത്

Update: 2024-04-30 13:36 GMT
Advertising

കുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള പഠനസംവിധാനങ്ങൾ നടപ്പിലാക്കുവാനൊരുങ്ങി കുവൈത്ത് യൂണിവേഴ്‌സിറ്റി. നാളെ ചേരുന്ന സർവ്വകലാശാല കൗൺസിൽ യോഗത്തിൽ ഇത് സംബന്ധമായ വിഷയം ചർച്ച ചെയ്യുമെന്ന് പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു.

യൂണിവേഴ്‌സിറ്റി ആക്ടിംഗ് ഡയറക്ടർ ഡോ. നവാഫ് അൽ മുതൈരിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഫാക്കൽറ്റി അംഗങ്ങളുടെ പ്രമോഷൻ, അക്കാദമിക് ഗ്രേഡിംഗ്, അന്താരാഷ്ട്ര ടെസ്റ്റ് സ്‌കോറുകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിനും കോഡിംഗ് പഠനത്തിനുമായുള്ള ആഗോള പാഠ്യപദ്ധതിയാണ് സർവ്വകലാശാല ആലോചിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തെ വിദ്യാർഥികൾക്ക് ഹ്യൂമൻ എ.ഐ ഇന്ററാക്ഷൻ, മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ് വർക്കിംഗ് തുടങ്ങിയ അതിനൂതന സാങ്കേതിക വിദ്യകൾ പഠിക്കാക്കുവാൻ കഴിയും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News