'മടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് യാത്രാ സൗകര്യമൊരുക്കണം'; ജസീറ എയർവേസ് പ്രതിനിധികളുമായി ചർച്ച നടത്തി ഇന്ത്യൻ അംബാസഡർ

കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ സാഹചര്യം ഇന്ത്യൻ എംബസി വിലയിരുത്തി

Update: 2026-03-12 16:32 GMT
Editor : Mufeeda | By : Web Desk

കുവൈത്ത്: വ്യോമപാത താത്കാലികമായി അടച്ചതിനെ തുടർന്ന് യാത്ര തടസ്സപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ സാഹചര്യം വിലയിരുത്തി കുവൈത്തിലെ ഇന്ത്യൻ എംബസി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ജസീറ എയർവേസ് പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആവശ്യമായ യാത്രാ സൗകര്യം ഒരുക്കണമെന്ന് സ്ഥാനപതി ആവശ്യപ്പെട്ടു.

കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നത് എംബസിയുടെ പ്രധാന മുൻഗണനയാണെന്നും അധികൃതർ അറിയിച്ചു. സഹായത്തിനായി ഇന്ത്യൻ എംബസി ഹെൽപ്‌ലൈൻ 65501946 ബന്ധപ്പെടാം. കൂടാതെ community.kuwait@mea.gov.in എന്ന ഇമെയിൽ വഴിയും എംബസിയെ സമീപിക്കാം. എംബസി, കോൺസുലാർ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം തുടരുകയാണ്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News