കുവൈത്തില്‍ കുടുംബ സന്ദർശന വിസയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവര ശേഖരണത്തിനൊരുങ്ങി ഇന്ത്യൻ എംബസി

ഈ വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ പുതുക്കിയ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് നടപടി

Update: 2026-03-09 17:03 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ എംബസി നടപടി തുടങ്ങി. വിസയിൽ രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ അവരുടെ വിവരങ്ങൾ ഇമെയിൽ വഴി എംബസിക്ക് കൈമാറണമെന്ന് അഭ്യർത്ഥിച്ചു.

പാസ്‌പോർട്ട് പകർപ്പും വിസയുടെ വിവരങ്ങളും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും അറിയിച്ചു. ഈ വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ പുതുക്കിയ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് നടപടിയെന്ന് എംബസി വ്യക്തമാക്കി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News