സൗദിയിൽ നിന്ന് ഉടൻ സർവീസ് ആരംഭിക്കുമെന്ന് ജസീറ എയർവേയ്സ്

കുവൈത്ത് വിമാനത്താവളം അടച്ചതിനാലാണ് നടപടി

Update: 2026-03-08 10:39 GMT

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ഹഫർ അൽ ബാതിനിലുള്ള ഖൈസൂമ വിമാനത്താവളത്തിൽ നിന്ന് ഉടൻ സർവീസ് ആരംഭിക്കുമെന്ന് കുവൈത്തിലെ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേയ്സ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷാ സാഹചര്യത്തെ തുടർന്ന് അടച്ചിരിക്കുന്നതിനാലാണ് ഈ നടപടി. സൗദി അറേബ്യയിലെയും കുവൈത്തിലെയും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെയാണ് സർവീസ് ആരംഭിക്കുന്നത്.

ഖൈസൂമ വിമാനത്താവളം കുവൈത്തിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂർ ദൂരത്തിലാണ്. അവിടെ എത്തുന്ന യാത്രക്കാർക്ക് കരമാർഗം കുവൈത്തിലേക്ക് യാത്ര ചെയ്യാം. കുവൈത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഖൈസൂമ വിമാനത്താവളത്തിലേക്ക് റോഡ് ഗതാഗത സൗകര്യവും ഒരുക്കും. ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് സൗദി വിസ നിർബന്ധമാണെന്ന് ജസീറ എയർവേയ്സ് അറിയിച്ചു. വാഹനം ഇല്ലാത്ത യാത്രക്കാർക്കായി ബസ് സർവീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News